കടയില്‍ ഇരിക്കുകയായിരുന്ന യുവാവിനെ മര്‍ദിച്ചു

ചിറ്റാരിക്കാല്‍ പള്ളിക്കുന്ന് കട്ടക്കയം ഹൗസില്‍ അബ്രഹാമിന്റെ മകന്‍ സിജോ അബ്രഹാമിനെയാണ് മര്‍ദിച്ചത്

കാഞ്ഞങ്ങാട്: കടയില്‍ ഇരിക്കുകയായിരുന്ന യുവാവിനെ രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദിച്ചു. ചിറ്റാരിക്കാല്‍ പള്ളിക്കുന്ന് കട്ടക്കയം ഹൗസില്‍ അബ്രഹാമിന്റെ മകന്‍ സിജോ അബ്രഹാമിനെ (40)യാണ് മര്‍ദിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. മരം വാങ്ങിയ വകയില്‍ സിജോ അബ്രഹാം നല്‍കാനുള്ള പണത്തെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് അക്രമത്തിന് കാരണമായത്.

കടയിലെത്തിയ രണ്ടംഗ സംഘം സിജോയെ വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it