Begin typing your search above and press return to search.
തോണിയില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു
അജാനൂര്‍ കടപ്പുറത്തെ രവിയാണ് മരിച്ചത്.

കാഞ്ഞങ്ങാട്: മല്‍സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തോണിയില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. അജാനൂര്‍ കടപ്പുറത്തെ രവി(55)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് തൈക്കടപ്പുറം അഴിത്തലയിലാണ് സംഭവം. കടലില്‍ മല്‍സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തോണി ഉലയുകയും രവി നെഞ്ചിടിച്ച് വീഴുകയുമായിരുന്നുവെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു.
ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി സഹകരണാസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബേക്കല്‍ ശ്രീ കുറുംബ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സിന്ധു(അജാനൂര്‍ കടപ്പുറം). മക്കള്‍: അഞ്ജു, ആകാശ്. സഹോദരങ്ങള്‍: വിലാസിനി, രമ, ലത, കല, രമേശന്‍, രേഖ.
Next Story