ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് ബസില്‍ തെറിച്ചു വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

പടന്നക്കാട് കുറുന്തൂരിലെ ടി സുരേഷിന്റെ ഭാര്യ കെ അനിതക്കാണ് പരിക്കേറ്റത്.

കാഞ്ഞങ്ങാട്: ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് ബസില്‍ തെറിച്ചു വീണ് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പടന്നക്കാട് കുറുന്തൂരിലെ ടി സുരേഷിന്റെ ഭാര്യ കെ അനിത(52)ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് നഗരത്തിലാണ് അപകടമുണ്ടായത്.

കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന അഞ്ജലി ബസില്‍ നിന്നാണ് അനിത തെറിച്ചു വീണത്. ഡ്രൈവറുടെ സീറ്റിന്റെ ഇടതുഭാഗത്തുള്ള കമ്പിയില്‍ ഇടിച്ച് അനിതയുടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. അനിത ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it