പ്രസവ ചികിത്സക്കെത്തിയ യുവതി മരിച്ചു: ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കാഞ്ഞങ്ങാട്: സ്വകാര്യ ആസ്പത്രിയില്‍ പ്രസവ ചികിത്സക്കെത്തിയ യുവതി മരിച്ചു. വാഴക്കോട് ശിവജി നഗറിലെ പരേതനായ മുല്ലച്ചേരി ഗോപാലന്‍ നായരുടെയും നാരായണിയുടെയും മകള്‍ എം സീതാകുമാരി (42)യാണ് മരിച്ചത്. സീതാകുമാരിയെ പ്രസവ ചികിത്സക്കായി കിഴക്കുംകര കുശവന്‍ കുന്നിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിനെ ശസ്ത്ര ക്രിയയിലൂടെ പുറത്തെടുത്ത് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. സീതാ കുമാരിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബന്ധുക്കളുടെ പരാതിയില്‍ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു. ഭര്‍ത്താവ്: ചട്ടഞ്ചാല്‍ കോളിയടുക്കത്തെ ഉണ്ണികൃഷ്ണന്‍. സഹോദരങ്ങള്‍: ഗിരിജ, രാധാകൃഷ്ണന്‍,സുനിത.

Related Articles
Next Story
Share it