പനത്തടിയില്‍ വീണ്ടും കാട്ടാനകളിറങ്ങി; കവുങ്ങുകള്‍ വ്യാപകമായി നശിപ്പിച്ചു

രണ്ടുമാസത്തിനിടയില്‍ ഇതേ തോട്ടത്തിലെ 250 കവുങ്ങുകളാണ് കാട്ടാന നശിപ്പിക്കുന്നത്.

കാഞ്ഞങ്ങാട്: പനത്തടിയില്‍ വീണ്ടും കാട്ടാനകളിറങ്ങി. പെരുതടി പുളിംകൊച്ചിയിലാണ് കാട്ടാനകളിറങ്ങിയത്. കവുങ്ങ്, തെങ്ങ്, റബ്ബര്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു. നവീന്‍ ജി. നായക്കിന്റെ തോട്ടത്തിലാണ് കാട്ടാനകളെത്തിയത്. മൂന്ന് കാട്ടാനകള്‍ എത്തിയതായാണ് സംശയിക്കുന്നത്.

നവീന്റെ തോട്ടത്തിലെ 47 കവുങ്ങുകള്‍ നശിപ്പിച്ചു. രണ്ടുമാസത്തിനിടയില്‍ ഇതേ തോട്ടത്തിലെ 250 കവുങ്ങുകളാണ് കാട്ടാന നശിപ്പിക്കുന്നത്. കവുങ്ങ് തൈകളും കഴിഞ്ഞ ദിവസം നശിപ്പിച്ചവയില്‍ പെടും. ഒരാഴ്ച മുമ്പും പുളിം കൊച്ചിയില്‍ കാട്ടാനയിറങ്ങിയിരുന്നു. തുടര്‍ച്ചയായ സംഭവങ്ങളാല്‍ പ്രദേശവാസികള്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്.

Related Articles
Next Story
Share it