തേങ്ങ പറിക്കുമ്പോള്‍ കടന്നല്‍ കുത്തേറ്റു; ഗുരുതരമായി പരിക്കേറ്റ തെങ്ങുകയറ്റ തൊഴിലാളി ആസ്പത്രിയില്‍

ചായ്യോം ചേലക്കാട്ടെ വരയില്‍ നാരായണനാണ് കടന്നല്‍ കുത്തേറ്റത്

കാഞ്ഞങ്ങാട്: തേങ്ങ പറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളിക്ക് കടന്നല്‍ കുത്തേറ്റു. ചായ്യോം ചേലക്കാട്ടെ വരയില്‍ നാരായണ(45)നാണ് കടന്നല്‍ കുത്തേറ്റത്. തിങ്കളാഴ്ച രാവിലെ മടിക്കൈ മണിമുണ്ടയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങില്‍ നിന്ന് തേങ്ങ പറിക്കുന്നതിനിടെയാണ് നാരായണനെ കടന്നല്‍കൂട്ടം അക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ നാരായണനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles
Next Story
Share it