ലോറിയിടിച്ച് വെയര്‍ഹൗസ് ഉപകരണങ്ങളുടെ പൈപ്പും മതില്‍ക്കെട്ടും തകര്‍ന്നു; ഡ്രൈവര്‍ക്കെതിരെ കേസ്

10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍

കാഞ്ഞങ്ങാട്: ലോറിയിടിച്ച് വെയര്‍ഹൗസ് ഉപകരണങ്ങളുടെ പൈപ്പും മതില്‍ക്കെട്ടും തകര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ പുതിയകോട്ടയിലെ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ കെട്ടിട സമുച്ചയത്തില്‍ സ്ഥാപിച്ച ഫയര്‍ ഫൈറ്റിംഗ് ഉപകരണങ്ങളുടെ പൈപ്പും മതില്‍ക്കെട്ടുമാണ് കെ.എല്‍ 60 എ-6047 നമ്പര്‍ ലോറിയിടിച്ച് തകര്‍ന്നത്.

അപകടത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ ദീപക് ബി വര്‍മ്മയുടെ പരാതിയില്‍ ലോറി ഡ്രൈവര്‍ കാസര്‍കോട് സ്വദേശി അര്‍ഷാദിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it