വീടിന്റെ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റിയതിനെ ചൊല്ലി അക്രമം; കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: വീടിന്റെ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റിയതിനെ ചൊല്ലിയുള്ള അക്രമത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. അജാനൂര്‍ കിഴക്കെ വെള്ളിക്കൊത്ത് ചന്ദ്രോദയത്തില്‍ കെ വൈശാഖി(30)നും പിതാവിനും ഭാര്യക്കും നേരെയാണ് അക്രമം നടന്നത്. വൈശാഖിന്റെ പരാതിയില്‍ ജയന്‍, രാധാകൃഷ്ണന്‍, സുമേഷ് എന്നിവര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈശാഖിന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് ജയന്‍ എടുത്തുമാറ്റിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത വൈശാഖിനെ ജയന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും തടയാന്‍ ചെന്ന അച്ഛനെയും ഭാര്യയെയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
Next Story