കാഞ്ഞങ്ങാട് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഉപ്പള സ്വദേശി മുംബൈയില്‍ പിടിയില്‍
ഉപ്പള പ്രതാപ് നഗറിലെ മുഹമ്മദ് അഷ് റഫിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഉപ്പള സ്വദേശി മുംബൈയില്‍ പിടിയില്‍. ഉപ്പള പ്രതാപ് നഗറിലെ മുഹമ്മദ് അഷ് റഫിനെ(34)യാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ മുഹമ്മദ് അഷ് റഫ് പിന്നീട് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.
ഗള്‍ഫില്‍ നിന്നുള്ള മടക്കയാത്രക്കിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വിമാനത്താവള അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഹൊസ് ദുര്‍ഗ് പൊലീസ് മുംബൈയിലേക്ക് പോയത്. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതി മുഹമ്മദ് അഷ് റഫ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് പരാതി നല്‍കിയത്. ഗള്‍ഫിലേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.