യുവാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ അജിത്ത്, സുഹൃത്ത് ആദിഷ് മക്കണംകോട് എന്നിവരെയാണ് അറസ്റ്റു ചെയ്തത്

കാഞ്ഞങ്ങാട്: യുവാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ അജിത്ത്, സുഹൃത്ത് ആദിഷ് മക്കണംകോട് എന്നിവരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിക്കോത്ത് വീണച്ചേരിയിലെ വിശാഖ്, സുഹൃത്ത് ദീപക് എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ജൂലായ് 28 ന് പുലര്‍ച്ചെ 1.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാറിലും ബൈക്കിലും എത്തിയ പ്രതികള്‍ മാരകായുധങ്ങളുമായി വെള്ളിക്കോത്ത് വച്ച് അക്രമിച്ചുവെന്നാണ് കേസ്. രണ്ടു മാസം മുമ്പ് ഉണ്ടായ ഒരു അക്രമ സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയ വിരോധത്തിലാണ് അക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
Next Story