വീടിന് മുകളില്‍ മരം വീണു; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു
തണ്ണോട്ട് കുന്നുമ്മങ്ങാനം കോതപ്പറമ്പ് നാരായണന്റെ വീടിന് മുകളിലാണ് മരം വീണത്

ഇമേജ്: സാങ്കല്പികം
കാഞ്ഞങ്ങാട്: ശക്തമായ കാറ്റില്‍ മരം പൊട്ടി വീടിന് മുകളില്‍ വീണു. തണ്ണോട്ട് കുന്നുമ്മങ്ങാനം കോതപ്പറമ്പ് നാരായണന്റെ വീടിന് മുകളിലാണ് മരം വീണത്. ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മരം വീണത്.
കുടുംബാംഗങ്ങള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും അടക്കം തകര്‍ന്നു.
Next Story

