വ്യാപാരി വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍
ബേഡഡുക്ക കാഞ്ഞിരത്തിങ്കാലില്‍ പലചരക്ക് കട നടത്തുന്ന വലിയടുക്കത്തെ വിനീഷ് ബാബു ആണ് മരിച്ചത്

ബേഡകം: വ്യാപാരിയെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക കാഞ്ഞിരത്തിങ്കാലില്‍ പലചരക്ക് കട നടത്തുന്ന വലിയടുക്കത്തെ വിനീഷ് ബാബു(45)വിനെയാണ് ബുധനാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അമ്മ സരോജിനിയാണ് വിനീഷ് ബാബുവിനെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പിതാവ്: പരേതനായ നാരായണന്‍. ഭാര്യ: പ്രവിത. മക്കള്‍: ആദിദേവ്, ദേവാഞ്ജന, അയാന്‍. സഹോദരങ്ങള്‍: സുനില്‍, സുമലത. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Next Story