കാസര്‍കോട് ജില്ലക്കാരായ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ക്ക് ഒന്നിച്ച് എസ്.പിമാരായി സ്ഥാനക്കയറ്റം ഇതാദ്യം
കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ചവരാണ് മൂന്ന് ഓഫീസര്‍മാരും.

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലക്ക് ഇത് അപൂര്‍വ്വ സൗഭാഗ്യം. കാസര്‍കോട് ജില്ലക്കാരായ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം. കാസര്‍കോട് ആദ്യമായാണ് മൂന്ന് പേര്‍ ഒന്നിച്ച് എസ്.പിമാരാവുന്നത്.
കാസര്‍കോട് അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കണ്ണൂരിലെ അഡീഷണല്‍ എസ്.പിമാരായ കെ.വി വേണുഗോപാല്‍, എം.പി വിനോദ് എന്നിവര്‍ക്കാണ് എസ്.പി. മാരായി സ്ഥാനക്കയറ്റം ലഭിച്ചത്. മൂന്ന് ഓഫീസര്‍മാരും ജില്ലയില്‍ പല ഘട്ടങ്ങളിലായി സേവനമനുഷ്ഠിച്ചവരാണ്. പി. ബാലകൃഷ്ണന്‍ നായര്‍ പാലക്കുന്ന് സ്വദേശിയാണ്. വേണുഗോപാല്‍ ചീമേനി സ്വദേശിയും എം.പി വിനോദ് ബളാല്‍ സ്വദേശിയുമാണ്. കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ചവരാണ് മൂന്ന് ഓഫീസര്‍മാരും.
ബാലകൃഷ്ണന്‍ നായരും എം.പി വിനോദും ജില്ലയില്‍ ഡി.വൈ.എസ്.പിമാരായി പ്രവര്‍ത്തിച്ചിരുന്നു. വേണുഗോപാല്‍ ഹൊസ് ദുര്‍ഗ് എസ്.ഐയായും ഇന്‍സ്പെക്ടറായും സേവനമനുഷ്ഠിച്ചിരുന്നു.