വിറക് ശേഖരിക്കാന്‍ പോയ യുവതിയെ ആക്രമിച്ചശേഷം കഴുത്തില്‍ കിടന്ന മുക്കുമാലയുമായി കള്ളന്‍ കടന്നുകളഞ്ഞു
യുവതിയുടെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: വിറക് ശേഖരിക്കാന്‍ പോയ യുവതിയെ ആക്രമിച്ചശേഷം കഴുത്തില്‍ കിടന്ന മുക്കുമാല പൊട്ടിച്ചെടുത്ത് കള്ളന്‍ കടന്നുകളഞ്ഞു. യുവതിയെ കൈമുട്ട് കൊണ്ട് പുറത്തിടിച്ചും തള്ളിയിട്ടും സാഹസികമായി കള്ളന്‍ അടിച്ചെടുത്ത മാലയ്ക്ക് 300 രൂപ മാത്രമേ വിലയുള്ളൂ. കഴിഞ്ഞദിവസം വൈകിട്ട് ചീമേനിയിലാണ് സംഭവം. അറുകരയിലെ 22 കാരിയുടെ കഴുത്തില്‍ നിന്നാണ് കള്ളന്‍ മാല പൊട്ടിച്ചു കൊണ്ടുപോയത്.
യുവതി വീടിന്റെ പിന്‍വശത്തു നിന്ന് വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. സ്വര്‍ണ്ണമെന്ന് കരുതി യുവതിയെ കൂടുതല്‍ അപായപ്പെടുത്താതിരുന്നത് ഭാഗ്യം എന്ന് കരുതി സമാധാനിക്കുകയാണ് വീട്ടുകാര്‍. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story