തെയ്യം കലാകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.

കാഞ്ഞങ്ങാട്: തെയ്യം കലാകാരന്‍ മൂലക്കണ്ടം ഇല്ലത്തെ കുന്നില്‍ താമസിക്കുന്ന പ്രകാശന്‍ കലയപ്പാടി(38)ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
പുല്ലൂര്‍ ശ്രീ മാച്ചിപ്പുറം ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനത്തും, ശ്രീ കണ്ണാങ്കോട്ട് ഭഗവതി കാവ് ഉള്‍പ്പെടെ കാഞ്ഞങ്ങാടും സമീപ ദേശങ്ങളിലുമുള്ള ഭൂരിഭാഗം ദേവസ്ഥാനങ്ങളിലും തറവാട് ക്ഷേത്രങ്ങളിലും തെയ്യം കെട്ടിയിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ പിതാവായ മഡിയന്‍ പുത്തൂരന്റെ പാതയില്‍ തെയ്യം കെട്ടിത്തുടങ്ങി.
പതിനാറാം വയസില്‍ ചേറ്റുകുണ്ട് കുദ്രു മൂകാംബിക ക്ഷേത്രത്തില്‍ തെയ്യം കെട്ടി കലൈപാടി ആചാരം കൊണ്ടു. തുടര്‍ന്ന് പുതിയകണ്ടം അടിയാര്‍ കാവില്‍ നിന്നും വള നല്‍കി ആദരിക്കപ്പെട്ടു. പടിഞ്ഞാര്‍ ചാമുണ്ഡി, കുണ്ടാര്‍ ചാമുണ്ഡി, കുറത്തിയമ്മ, ഗുളികന്‍, മന്ത്രഗുളികന്‍, ധൂമാവതി, പുലിച്ചാമുണ്ഡി, പന്നിക്കുളത്ത് ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടുന്നതില്‍ പ്രാവീണ്യം നേടിയിരുന്നു.
പരേതനായ പുത്തൂരാന്‍ കുട്ട്യന്റെയും യശോദയുടെയും മകനാണ്. ഭാര്യ: മല്ലിക. മകള്‍: ശ്രീക്കുട്ടി. സഹോദരി: വാസന്തി. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.