സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ തൈക്കോണ്ടോ പരിശീലകന്‍ അറസ്റ്റില്‍

അജാനൂര്‍ വെള്ളിക്കോത്തെ യദുവിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തൈക്കോണ്ടോ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂര്‍ വെള്ളിക്കോത്തെ യദു(20)വിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ഥിനിയുടെ പരാതിയില്‍ യദുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തൈക്കോണ്ടോ പരിശീലനത്തിനിടെയാണ് പെണ്‍കുട്ടിയെ യദു പരിചയപ്പെട്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it