കുണ്ടംകുഴി ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പൊലീസെത്തി വിരട്ടിയോടിച്ചു
സംഘട്ടനത്തിന് കാരണമായത് കായികമേളയില്‍ കുട്ടികള്‍ വ്യത്യസ്ത ജഴ്സിയണിഞ്ഞെത്തിയത്

കുണ്ടംകുഴി: കുണ്ടംകുഴി ടൗണില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചു. കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന കായികമേളയില്‍ ചില കുട്ടികള്‍ വ്യത്യസ്ത ജഴ്സിയണിഞ്ഞെത്തിയപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് കുണ്ടംകുഴി ടൗണിലെത്തിയ വിദ്യാര്‍ത്ഥികള്‍ ജഴ്സിയെ ചൊല്ലി സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു.
പ്രശ്നത്തില്‍ നാട്ടുകാരും ഡ്രൈവര്‍മാരും ഇടപെട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കെതിരെയും തിരിഞ്ഞു. ഇതിനിടെ വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തുകയും വിദ്യാര്‍ത്ഥികളെ വിരട്ടിയോടിക്കുകയുമായിരുന്നു.
Next Story