കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സംസ്ഥാനവ്യാപകമായി കെ.എസ്.യു നടത്തിയ പഠിപ്പ് മുടക്ക് സമരത്തിന്റെ ഭാഗമായി സ്‌കൂളില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്

ബേഡകം: കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പ്ലസ്ടു വിദ്യാര്‍ത്ഥികളായ മരുതടുക്കം ചെന്നിക്കുണ്ടിലെ മുഹമ്മദ് ഷാഹിദ്(17), ഇര്‍ഫാന്‍, ഷമ്മാസ്, അന്‍സാര്‍, നെബില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണിന് മുകളില്‍ മുറിവുകളോടെ മുഹമ്മദ് ഷാഹിദ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സംസ്ഥാനവ്യാപകമായി കെ.എസ്.യു നടത്തിയ പഠിപ്പ് മുടക്ക് സമരത്തിന്റെ ഭാഗമായി സ്‌കൂളില്‍ പ്രകടനം നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് ആരോപണം. മുഹമ്മദ് ഷാഹിദിന്റെ പരാതിയില്‍ വിദ്യാര്‍ത്ഥികളായ ആറുപേര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it