'എം.ഡി.എം.എ ഉപയോഗിക്കുന്നവരെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ചു': 4 പേര്‍ക്കെതിരെ കേസ്

അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാഞ്ഞങ്ങാട്: എം.ഡി.എം.എ ഉപയോഗിക്കുന്നവരെന്ന് ആരോപിച്ച് രണ്ടു കോളേജ് വിദ്യാര്‍ത്ഥികളെ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്ന് പരാതി. കള്ളാര്‍ സ്വദേശികളായ ലോറന്‍സ് ഷാജി (20), റിയോനില്‍ ഡിസൂസ (20)എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

ഞായറാഴ്ച രാത്രി 8.30മണിയോടെ നെല്ലിക്കാട്ടാണ് സംഭവം. എം.ഡി.എം.എ ഉപയോഗിക്കുന്നവര്‍ ആണെന്ന് ആരോപിച്ച് നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നാണ് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it