മടിക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മരിച്ചത് കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാഗ്

കാഞ്ഞങ്ങാട്: മടിക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും പെരിയങ്ങാനം കുറുഞ്ചേരി ശ്രീജേഷ് -രേഷ്മ ദമ്പതികളുടെ മകനുമായ അഭിരാഗ് (14)ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് അഭിരാഗിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles
Next Story
Share it