ഡ്യൂട്ടിക്കിടെ സൈനികന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: ഡ്യൂട്ടിക്കിടെ സൈനികന്‍ ഹൃദയാഘാതം മൂലം മരിച്ചു. വെള്ളരിക്കുണ്ട് പന്നിത്തടത്തെ അരുണ്‍(34) ആണ് മരിച്ചത്. ഇന്നലെ രാത്രി ഡല്‍ഹിയിലെ ഡ്യൂട്ടി സ്ഥലത്ത് വെച്ചാണ് അരുണിന് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ ഡല്‍ഹിയിലെ സൈനികാസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. പന്നിത്തടം ചെമ്പംകുന്നിലെ ടി. രാമകൃഷ്ണന്റെയും തങ്കമണിയുടെയും മകനാണ്. ഭാര്യ: ശരണ്യ, സഹോദരങ്ങള്‍: ആനന്ദ്, അരവിന്ദ്.
Next Story