കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ബസുകളുടെ മുന്‍ഭാഗം തകര്‍ന്നു

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും ഭീമനടി പ്ലാച്ചിക്കര ഫോറസ്റ്റില്‍ വെച്ചാണ് കൂട്ടിയിടിച്ചത്.
പത്തിലേറെ പേരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. ഡ്രൈവര്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ വാഹന ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ബസുകളുടെ മുന്‍ഭാഗം തകര്‍ന്നു. ശക്തമായ മഴയിലായിരുന്നു അപകടം.
Next Story