പള്ളിക്കരയില്‍ കടല്‍ ഇരച്ചുകയറി കെട്ടിടം തകര്‍ന്നു

റെഡ് മൂണ്‍ ബീച്ചിലെ കെട്ടിടമാണ് തകര്‍ന്നത്

ബേക്കല്‍: പള്ളിക്കര കല്ലിങ്കാലില്‍ കടല്‍ കരയിലേക്ക് ഇരച്ചുകയറി കെട്ടിടം തകര്‍ന്നു. റെഡ് മൂണ്‍ ബീച്ചിലെ കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ തറ ഉള്‍പ്പെടെ അടിഭാഗം കടലെടുത്തിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ വേണ്ടി നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിനാണ് കേടുപാടുകള്‍ സംഭവിച്ചത്.

ഈ ഭാഗത്ത് 25 മീറ്ററോളം കടല്‍ കരയിലേക്ക് കയറി. നിരവധി കാറ്റാടി മരങ്ങളും കടപുഴകി. വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത കടലാക്രമണമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി തുടര്‍ച്ചയായി മഴ പെയ്യുകയാണ്. ഇതോടെ കടല്‍ക്ഷോഭവും ശക്തമാവുകയാണ്.

Related Articles
Next Story
Share it