മണല്‍ വാരി വരികയായിരുന്ന തോണിയിലേക്ക് ബോട്ട് ഇടിച്ച് തൊഴിലാളിയെ പുഴയില്‍ കാണാതായി
എരിഞ്ഞിക്കീലിലെ ശ്രീധരനെയാണ് കാണാതായത്

കാഞ്ഞങ്ങാട്: മണല്‍ വാരി വരികയായിരുന്ന തോണിയിലേക്ക് ബോട്ട് ഇടിച്ച് തൊഴിലാളിയെ പുഴയില്‍ കാണാതായി. എരിഞ്ഞിക്കീലിലെ ശ്രീധരനെയാണ് കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെ തൈക്കടപ്പുറം അഴിത്തലയിലാണ് സംഭവം. അഴിത്തലയില്‍ മണല്‍വാരുന്ന ബോട്ട് ശ്രീധരനും മറ്റൊരാളും സഞ്ചരിക്കുകയായിരുന്ന തോണിയിലിടിക്കുകയായിരുന്നു.
പുഴയില്‍ തെറിച്ചുവീണ ശ്രീധരനെ ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശ്രീധരനൊപ്പമുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. ശ്രീധരനെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story