വിട്ടുമാറാതെ അസുഖം: ഗൃഹനാഥന്‍ കിണറ്റില്‍ ചാടി മരിച്ചു
കുശാല്‍ നഗറിലെ കെ.വി കരുണന്‍ ആണ് വീടിന് സമീപത്തെ കിണറ്റില്‍ ചാടി മരിച്ചത്

കാഞ്ഞങ്ങാട്: വിട്ടുമാറാതെ അസുഖത്തെ തുടര്‍ന്ന് റിട്ടയേഡ് കോപ്പറേറ്റീവ് ജീവനക്കാരന്‍ കിണറ്റില്‍ ചാടി മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുശാല്‍ നഗറിലെ കെ.വി കരുണന്‍ (68) ആണ് വീടിന് സമീപത്തെ കിണറ്റില്‍ ചാടി മരിച്ചത്. കിണറില്‍ നിന്നും പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രോഹിണി. മക്കള്‍: അരുണ്‍ (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍), നിരണ്‍ (പിഡബ്ല്യുഡി ഓവര്‍സിയര്‍), കിരണ്‍ (ബാംഗ്ലൂര്‍), രേണുക.
Next Story