Begin typing your search above and press return to search.
ഭരണത്തിന്റെ മറവില്‍ സി.പി.എം തേര്‍വാഴ്ച നടത്തുന്നു; ആവിക്കരയില്‍ അക്രമത്തിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി
നേതൃമാറ്റത്തെ തുടര്‍ന്ന് വ്യാപകമായി അക്രമം നടത്തുകയാണെന്നും ഇത് തുടരാനാണ് തീരുമാനമെങ്കില്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്

കാഞ്ഞങ്ങാട്: ഭരണത്തിന്റെ മറവില്‍ സി.പി.എം പ്രവര്‍ത്തകര്‍ തേര്‍വാഴ്ച്ച നടത്തുകയാണെന്ന ആരോപണവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഇത് അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി ജനാധിപത്യപരമായി പ്രതിരോധം തീര്‍ത്ത് പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്നും എം.പി മുന്നറിയിപ്പ് നല്‍കി.
ജില്ലയില്‍ സി.പി.എം നേതൃമാറ്റത്തെ തുടര്‍ന്ന് വ്യാപകമായി അക്രമം നടത്തുകയാണെന്നും ഇത് തുടരാനാണ് തീരുമാനമെങ്കില്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും എം.പി പറഞ്ഞു. ആവിക്കരയില്‍ അക്രമത്തിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജയരാജന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി ബാലകൃഷ്ണന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് വിനോദ് ആവിക്കര, രേഷ്മ, ഷാജിമോന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Next Story