ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പുല്ലൂര്‍ സ്വദേശിയുടെ 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതിക്കെതിരെ കേസ്
പുല്ലൂര്‍ എടമുണ്ടയിലെ നിഖിലിന്റെ പണമാണ് നഷ്ടമായത്

കാഞ്ഞങ്ങാട്: ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പുല്ലൂര്‍ സ്വദേശിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പുല്ലൂര്‍ എടമുണ്ടയിലെ നിഖിലിന്റെ(30) പണമാണ് നഷ്ടമായത്. നിഖിലിന്റെ പരാതിയില്‍ പ്രീതി മാത്യുവിനെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
വിദേശത്ത് ജോലിയുള്ള വിസ നല്‍കാമെന്ന് പറഞ്ഞാണ് പ്രീതി മാത്യു നിഖിലിന്റെ പണം കൈക്കലാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. 2022 ഫെബ്രുവരിയില്‍ നിഖില്‍ പ്രീതിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ നിഖിലിന് വിസ ലഭിച്ചില്ല. പണം തിരികെ നല്‍കിയുമില്ല. ഇതോടെയാണ് നിഖില്‍ പൊലീസില്‍ പരാതി നല്‍കിയത്.
Next Story