വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക മതചിഹ്നം ഉള്‍പ്പെട്ട ടാഗ്; കാഞ്ഞങ്ങാട്ടെ സ്‌കൂളിനെതിരെ പ്രതിഷേധം

വിവാദത്തിലായത് ഹൊസ് ദുര്‍ഗ് ലിറ്റില്‍ ഫ് ളവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നല്‍കിയ ടാഗ്

കാഞ്ഞങ്ങാട്: ഹൊസ് ദുര്‍ഗ് ലിറ്റില്‍ ഫ് ളവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നല്‍കിയ ടാഗ് വിവാദമാകുന്നു. കുട്ടികള്‍ക്ക് ഒരു പ്രത്യേക മത വിഭാഗവുമായി ബന്ധപ്പെട്ട ചിത്രം അടങ്ങിയ ടാഗ് നല്‍കിയതാണ് രക്ഷിതാക്കളില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസമാണ് എല്‍.കെ.ജി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസുകളില്‍ ടാഗ് വിതരണം ചെയ്തത്.

ടാഗ് കണ്ടപ്പോള്‍ തന്നെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞവര്‍ഷം വരെ സ്‌കൂളിന്റെ ഫോട്ടോ ചേര്‍ത്തായിരുന്നു ടാഗ് തയ്യാറാക്കിയിരുന്നത്. ഇത്തവണയാണ് മതം സൂചിപ്പിക്കുന്ന വിധം ചിത്രം പതിച്ച ടാഗ് ഇറക്കിയത്. ടാഗിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തി. കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റമീസ് ആറങ്ങാടി സ്‌കൂള്‍ അധികൃതരെ വിളിച്ച് പ്രതിഷേധം അറിയിച്ചു. സംഭവം പരിശോധിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായി റമീസ് പറഞ്ഞു.

Related Articles
Next Story
Share it