കണ്ടക്ടര്‍ക്ക് നേരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ 'മര്‍ദനം'; പാണത്തൂര്‍ റൂട്ടില്‍ സ്വകാര്യ ബസിന്റെ മിന്നല്‍ പണിമുടക്ക്
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടെ മര്‍ദിച്ചെന്നാണ് ആരോപണം

രാജപുരം: ബസ് കണ്ടക്ടറെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് പാണത്തൂര്‍ റൂട്ടില്‍ സ്വകാര്യബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. പാണത്തൂര്‍ റൂട്ടില്‍ ഓടുന്ന റഷാദ് ബസിലെ കണ്ടക്ടര്‍ സുനില്‍ കുമാറിനെ മര്‍ദിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരും സുനില്‍ കുമാറും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് സുനില്‍ കുമാര്‍ രാജപുരം സ്റ്റേഷനില്‍ എത്തി ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് ഇരുവിഭാഗത്തേയും പൊലീസ് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനിടെ കണ്ടക്ടര്‍ സുനില്‍ കുമാറിനെ രാജപുരം ഇന്‍സ്പെക്ടര്‍ രാജേഷ് മര്‍ദിച്ചെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ സൗകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.