കനത്ത മഴ: പെരിയ കേന്ദ്ര സര്‍വകലാശാലക്ക് സമീപം സര്‍വീസ് റോഡിലെ മണ്ണില്‍ സ്വകാര്യ ബസ് താഴ്ന്നു

അരമണിക്കൂര്‍നേരം ഗതാഗതം സ്തംഭിച്ചു

കാഞ്ഞങ്ങാട്: കനത്ത മഴയില്‍ പെരിയ കേന്ദ്രസര്‍വകലാശാലക്ക് സമീപം സര്‍വീസ് റോഡിലെ മണ്ണില്‍ സ്വകാര്യബസ് താഴ്ന്നു. ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സര്‍വീസ് റോഡിലെ എടുത്തിട്ട മണ്ണില്‍ താഴ് ന്നത്.

ഇതോടെ അരമണിക്കൂര്‍നേരം ഗതാഗതം സ്തംഭിച്ചു. ബസ് പിന്നീട് മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. പുല്ലൂരിലും സര്‍വീസ് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി. കാലിക്കടവിലും സര്‍വീസ് റോഡില്‍ വെള്ളം കയറിയത് വാഹനഗതാഗതത്തിന് ഭീഷണിയായിരിക്കുകയാണ്.

Related Articles
Next Story
Share it