വൈദികനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
ഏഴാംമൈല്‍ പോര്‍ക്കളം എം.സി.ബി.എസ് ആശ്രമത്തിലെ വൈദികന്‍ ഫാ. ആന്റണി ഉള്ളാട്ടില്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: വൈദികനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഏഴാംമൈല്‍ പോര്‍ക്കളം എം.സി.ബി.എസ് ആശ്രമത്തിലെ വൈദികന്‍ ഫാ. ആന്റണി ഉള്ളാട്ടില്‍ (44)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പ്രാര്‍ത്ഥന കേന്ദ്രത്തിന് സമീപത്തെ വാടക വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇരിട്ടി എടൂര്‍ സ്വദേശിയാണ്.
രാവിലെ കുര്‍ബാനയ്ക്ക് എത്താത്തതിനാല്‍ അന്വേഷിച്ച് പോയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വാതില്‍ അകത്തുനിന്ന് അടച്ച നിലയില്‍ ആയിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ഒരു കത്തും ലഭിച്ചിട്ടുണ്ട്. വാടകയ്ക്ക് കൊടുത്ത വീട്ടില്‍ എന്നെഴുതി വച്ചിട്ടുണ്ട്. ഈ വീട്ടില്‍ ആരും താമസമുണ്ടായിരുന്നില്ല.
ആശ്രമത്തിലെ മറ്റൊരു വൈദികന്‍ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. അതിനിടെ ഫാദര്‍ ആന്റണി ഉള്ളാട്ടില്‍ ഒരു ഡോക്ടറെ കാണാന്‍ പോയിരുന്നു. ഇതിനുശേഷം അസ്വസ്ഥതയിലായിരുന്നുവെന്ന് ആശ്രമത്തിലുള്ളവര്‍ പറയുന്നു. ഒരു വര്‍ഷം മുമ്പാണ് തൃശ്ശൂരില്‍ നിന്നും ഇവിടെ എത്തിയത്. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.