കാഞ്ഞങ്ങാട് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ അക്രമിച്ചു; എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

സംഭവത്തില്‍ ചെമ്മട്ടം വയല്‍ ആലയിലെ സി.കെ. മോഹന്‍ കുമാറിനെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: നഗരത്തില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ അക്രമിച്ചു. സംഭവത്തില്‍ എസ്. ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ആലാമി പള്ളി കൂളിയങ്കാല്‍ റോഡിലാണ് സംഭവം. ഹൊസ് ദുര്‍ഗ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ കെ.വി.ജിതിന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

എസ്.ഐ വി.മോഹനന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്മട്ടം വയല്‍ ആലയിലെ സി.കെ. മോഹന്‍ കുമാറിനെതിരെ(53) ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു. മോഹന്‍ കുമാര്‍ മദ്യ ലഹരിയില്‍ സ്‌കൂട്ടര്‍ ഓടിച്ച് വരികയായിരുന്നു.

ഇതുകണ്ട് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചത്. പൊലീസ് യൂണിഫോം പിടിച്ചു വലിക്കുകയും എസ്.ഐ യുടെ കൈപിടിച്ച് വലിക്കാന്‍ ശ്രമിക്കുകയും നഖം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നുമാണ് ആരോപണം.

Related Articles
Next Story
Share it