യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിന് കൈമാറി 16കാരി; പിന്നാലെ പോക്സോ കേസ് ചുമത്തി
യുവാവിനെതിരെ എസ്.സി ആക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പെരിയ: യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം പതിനാറുകാരി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം പൊലീസിന് കൈമാറി. തുടര്‍ന്ന് പെണ്‍കുട്ടി രേഖാമൂലം നല്‍കിയ പരാതിയില്‍ യുവാവിനെതിരെ ബേക്കല്‍ പൊലീസ് പോക് സോ നിയമപ്രകാരം കേസെടുത്തു. പെരിയക്ക് സമീപം താമസിക്കുന്ന ശ്രീനാഥി(27)നെതിരെയാണ് കേസ്.
തനിക്ക് നേരെ യുവാവ് പതിവായി നഗ്‌നതാ പ്രദര്‍ശനം നടത്താറുണ്ടെന്നും നിരവധി തവണ താക്കീത് നല്‍കിയിട്ടും പിന്‍മാറുന്നില്ലെന്നുമാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസവും യുവാവ് നഗ്‌നതാ പ്രദര്‍ശനം തുടര്‍ന്നതോടെ ഈ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. യുവാവിനെതിരെ പോക് സോ വകുപ്പിന് പുറമെ എസ്.സി ആക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story