പൂച്ചക്കാട്ട് കോഴി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ കലുങ്കിലിടിച്ച് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു

പിക്കപ്പില്‍ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്

ബേക്കല്‍: പള്ളിക്കര പൂച്ചക്കാട്ട് കോഴി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തമിഴ് നാട് സ്വദേശി സെല്‍വനും സഹായിക്കുമാണ് പരിക്കേറ്റത്. സെല്‍വന്റെ പരിക്ക് ഗുരുതരമാണ്. രണ്ടുപേരെയും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ സെല്‍വനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെ 6മണിയോടെ പൂച്ചക്കാട് അരയാല്‍ തറക്ക് സമീപമാണ് അപകടമുണ്ടായത്. പിക്കപ്പില്‍ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. തമിഴ് നാട്ടില്‍ നിന്നും മംഗളൂരുവിലേക്ക് കോഴി കയറ്റി പോകുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ ഉണ്ടായിരുന്ന നിരവധി കോഴികള്‍ ചത്തു.

Related Articles
Next Story
Share it