അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരം
നീലേശ്വരം കൊഴുമ്മല്‍ പടിഞ്ഞാറ്റത്തെ ടി.വി രാമകൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റത്

കാഞ്ഞങ്ങാട്: അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം കൊഴുമ്മല്‍ പടിഞ്ഞാറ്റത്തെ ടി.വി രാമകൃഷ്ണ(58)നാണ് അപകടത്തില്‍ പരിക്കേറ്റത്. രാമകൃഷ്ണനെ അബോധാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന രാമകൃഷ്ണനെ കാഞ്ഞങ്ങാട്ട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. രാമകൃഷ്ണന്റെ സഹോദരന്‍ മടിക്കൈ കാലിച്ചാംപൊതിയിലെ എം.വി ഗംഗാധരന്റെ പരാതിയില്‍ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story