ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ ആസ്പത്രിയില്‍

കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന യാത്രക്കാരന് ട്രെയിന്‍ നീലേശ്വരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

കാഞ്ഞങ്ങാട് : ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന യാത്രക്കാരന് ട്രെയിന്‍ നീലേശ്വരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നീലേശ്വരത്ത് നിന്ന് ഉടന്‍ തന്നെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു.

സ്റ്റേഷന്‍ മാസ്റ്റര്‍ അഗ്‌നിരക്ഷാ സേനയുടെ സഹായം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയ ഉടന്‍ യാത്രക്കാരനെ അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ അടുത്തുള്ള സ്വകാര്യാസ്പത്രിയിലെത്തിച്ചു. പിന്നീട് പരിശോധനകള്‍ക്ക് ശേഷം യാത്രക്കാരന്‍ മംഗളൂരുവിലേക്ക് പോയി.

Related Articles
Next Story
Share it