മാതാപിതാക്കള്‍ വഴക്കിട്ടു: 'പ്രകോപിതനായ മകന്‍ വാക്കത്തി കൊണ്ട് അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു'

വഴക്ക് കൂടിയത് സ്വര്‍ണം പണയം വെച്ചതിന്റെ രസീതി ആവശ്യപ്പെട്ട്

കാഞ്ഞങ്ങാട്: മാതാപിതാക്കള്‍ തമ്മില്‍ വഴക്കിടുന്നതിനിടെ മകന്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. പുങ്ങംചാല്‍ പുന്നക്കുന്നില്‍ പാലമറ്റത്തിലെ ജേക്കബി(52)നാണ് വെട്ടേറ്റത്. ജേക്കബിന്റെ പരാതിയില്‍ മകന്‍ അമല്‍ മാത്യു(21)വിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

സ്വര്‍ണം പണയം വെച്ചതിന്റെ രസീതി ആവശ്യപ്പെട്ടാണ് ജേക്കബ് ഭാര്യയോട് വഴക്ക് കൂടിയത് എന്നാണ് വിവരം. പ്രശ്‌നത്തില്‍ ഇടപെട്ട അമല്‍ മാത്യു വാക്കത്തിയെടുത്ത് ജേക്കബിന്റെ തലക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ ജേക്കബിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Related Articles
Next Story
Share it