മറുനാടനോട് കിടപിടിക്കാന്‍ പരപ്പ ബ്ലോക്കിന്റെ ചെണ്ടുമല്ലിയും വിപണിയില്‍

കാഞ്ഞങ്ങാട്: ഓണക്കാലത്ത് വിപണിയിലെത്തുന്ന മറുനാടന്‍ ചെണ്ടുമല്ലിയോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ നാട്ടില്‍ വിളയിച്ച ചെണ്ടുമല്ലിയും. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്ത് വിപണിയിലിറക്കി. ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെ ജെ. എല്‍ ജികള്‍, കൃഷിക്കൂട്ടങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്താണ് തൈകള്‍ വിതരണം ചെയ്തത്.ബ്ലോക്ക് തല വിളവെടുപ്പ് കോടോം ബേളൂര്‍ പഞ്ചായത്തിലെ പാറപ്പള്ളിയില്‍ നടന്നു. പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ പാറപ്പള്ളി വയല്‍ കൃഷിക്കൂട്ടം, കലവറ,ത്രിവേണി,ശിശിരം ജെ. എല്‍. ജികളുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചത്. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.രജനികൃഷ്ണന്‍,പി. എല്‍ ഉഷ, പി.ജയകുമാര്‍,കൃഷി ഓഫീസര്‍ കെ. വി ഹരിത,സി. പി സവിത,നാസര്‍,നിഷ,നിഖില്‍ നാരായണന്‍,ടി. പി വന്ദന പ്രസംഗിച്ചു.