പള്ളിപ്പുഴ സ്വദേശിക്ക് പള്ളിക്കകത്ത് വച്ച് മര്‍ദ്ദനമേറ്റെന്ന് പരാതി; 7 പേര്‍ക്കെതിരെ കേസ്
പള്ളിപ്പുഴയിലെ ബി ഗഫൂറിനാണ് മര്‍ദ്ദനമേറ്റത്

ബേക്കല്‍: പള്ളിപ്പുഴ സ്വദേശിക്ക് പള്ളിക്കകത്ത് വച്ച് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ കേസ്. പള്ളിപ്പുഴയിലെ ബി ഗഫൂറി(43)ന്റെ പരാതിയില്‍ മുഹമ്മദ് കുഞ്ഞി, അസ്ലം, റിസ്വാന്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് 1.45 മണിയോടെയാണ് സംഭവം.
പള്ളിപ്പുഴ ജമാ അത്ത് പള്ളിക്കകത്ത് വെച്ച് പിന്നില്‍ നിന്നും കഴുത്തിന് പിടിച്ച് ഏതോ ആയുധം ഉപയോഗിച്ച് മൂക്കിന് കുത്തിയും കൈകൊണ്ടടിച്ചും പരിക്കേല്‍പ്പിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. നിലവിലെ ജമാ അത്ത് കമ്മിറ്റിയംഗങ്ങളെക്കുറിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനെ ചോദ്യം ചെയ്ത വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.
Next Story