പള്ളിപ്പുഴയില്‍ മുന്‍ പ്രവാസിയെ കിണറിന്റെ ഇരുമ്പ് റാഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പള്ളിക്കരയിലെ ഗോപിനാഥന്‍ ആണ് മരിച്ചത്

ബേക്കല്‍: മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര പള്ളിപ്പുഴയിലെ ഗോപിനാഥന്‍ (52) ആണ് മരിച്ചത്. കിണറിന്റെ ഇരുമ്പ് റാഡില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി 9.45 നും 10.20 നുമിടയിലാണ് സംഭവം നടന്നതെന്ന് വീട്ടുകാര്‍ പറയുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it