പള്ളിക്കരയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി

പള്ളിക്കര സി.എച്ച് നഗറിലെ അബൂബക്കറിന്റെ വീട്ടിലാണ് അക്രമം നടന്നത്.

ബേക്കല്‍: വീട്ടില്‍ അതിക്രമിച്ച് കടന്ന് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതായി പരാതി. പള്ളിക്കര സി.എച്ച് നഗറിലെ അബൂബക്കറിന്റെ വീട്ടിലാണ് അക്രമം നടന്നത്. സംഭവത്തില്‍ അലിയാര്‍ എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

അലിയാര്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് മരവടി കൊണ്ട് അബൂബക്കറിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അബൂബക്കറിന്റെ ഭാര്യ ഖദീജയെ ചവിട്ടി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

ഖദീജയുടെ സഹോദരി കോട്ടക്കുന്നിലെ അനീസയുടെ പരാതിയിലാണ് അലിയാര്‍ക്കെതിരെ കേസെടുത്തത്. പ്രതിയുടെ ഭാര്യയെ വീട്ടില്‍ കാണാത്തതിലുള്ള ദേഷ്യത്തിലാണ് അക്രമം നടത്തിയത്. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

Related Articles
Next Story
Share it