ബസ് യാത്രയ്ക്കിടെ പള്ളിക്കര സ്വദേശിയുടെ പണം നഷ്ടപ്പെട്ടു
ആലക്കോട് അടുക്കത്തില്‍ കൃഷ്ണന്റെ പണമാണ് നഷ്ടപ്പെട്ടത്

കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ പള്ളിക്കര സ്വദേശിയുടെ 5,000 രൂപ നഷ്ടപ്പെട്ടു. തിരക്കിനിടെ ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് തട്ടിയെടുത്തതാണെന്ന് സംശയിക്കുന്നു. ആലക്കോട് അടുക്കത്തില്‍ കൃഷ്ണന്റെ പണമാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ആലക്കോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വന്ന മഹാവിഷ്ണു ബസില്‍ വെച്ചാണ് പണം നഷ്ടപ്പെട്ടത്. രാവിലെ 7.45ന് പൊടിപ്പള്ളം സ്റ്റോപ്പില്‍ നിന്നാണ് കൃഷ്ണന്‍ ബസില്‍ കയറിയത്. പുതിയകോട്ടയിലെ ലാബിലേക്ക് പുറപ്പെട്ടതായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടെന്ന വിവരം അറിയുന്നത്.
Next Story

