പള്ളിക്കരയില്‍ തട്ടുകട ഉടമയെ കഴുത്തിന് പിടിച്ചുതള്ളി ഇരുമ്പ് വടികൊണ്ട് അടിച്ചതായി പരാതി

അക്രമം നടത്തിയത് കച്ചവടം നടത്താന്‍ 5000 രൂപ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന്

ബേക്കല്‍: പള്ളിക്കരയില്‍ തട്ടകട നടത്താന്‍ പണം ആവശ്യപ്പെട്ട് നല്‍കാത്തതിന്റെ വിരോധത്തിന് തട്ടുകട ഉടമയെ കഴുത്തിന് പിടിച്ച് തള്ളിയിട്ട് ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പള്ളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്ത് നടക്കുന്ന ഫുട് ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി സര്‍ബത്തും അവല്‍ മില്‍ക്ക് കച്ചവടവും നടത്തുന്ന പള്ളിക്കര ജോലി നഗറിലെ പി ഹാരിസിനെ (48) ആണ് മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചത്.

കച്ചവടം നടത്താന്‍ 5000 രൂപ നല്‍കണമെന്ന് പറഞ്ഞാണ് അക്രമം. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കര മൗവ്വലിലെ അബ്ദുല്‍ റഹ്‌മാനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പണം നല്‍കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ഹാരിസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ഇരുമ്പ് വടി കൊണ്ട് കഴുത്തിനും മറ്റും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it