പാലാ വയലില്‍ പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 60,000 രൂപ കവര്‍ന്നു

ഓടപ്പള്ളിയിലെ പ്രശാന്ത് സെബാസ്റ്റ്യന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ചിറ്റാരിക്കാല്‍: പാലാ വയലില്‍ പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 60,000 രൂപ കവര്‍ച്ച ചെയ്തു. പാലാ വയല്‍ ഓടപ്പള്ളിയിലെ പ്രശാന്ത് സെബാസ്റ്റ്യന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിക്കും 4.30നും ഇടയിലാണ് മോഷണം നടന്നത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പ്രശാന്ത് സെബാസ്റ്റ്യന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it