വീട്ടില്‍ തനിച്ച് താമസിക്കുന്ന വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

കാലിച്ചാനടുക്കം മൂപ്പില്‍ എട്ടാം മൈലിലെ തോമസ് ആണ് മരിച്ചത്‌

കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന വയോധികനെ വീടിനുസമീപം മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കാലിച്ചാനടുക്കം മൂപ്പില്‍ എട്ടാം മൈലിലെ തോമസി (70)ന്റെ മൃതദേഹമാണ് വീടിന് പിറകുവശത്ത് കണ്ടത്.

കഴിഞ്ഞ മാസം 29നും ഈ മാസം 18 നും ഇടയിലാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലാണുണ്ടായിരുന്നത്. ഈ ഭാഗങ്ങളില്‍ ആരും അങ്ങനെ പോകാറില്ല. അതുകൊണ്ടുതന്നെ മരിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം സമീപവാസി വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കാണുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it