നീലേശ്വരത്ത് റിട്ട. പൊതുമരാമത്ത് എഞ്ചിനീയറുടെയും യുവതിയുടെയും വീടുകളില്‍ കവര്‍ച്ചാ ശ്രമം

രണ്ട് വീടുകളുടെയും വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.

നീലേശ്വരം: സ്ഥലത്ത് റിട്ട. പൊതു മരാമത്ത് എഞ്ചിനീയറുടെയും യുവതിയുടെയും പൂട്ടിയിട്ട വീടുകളില്‍ കവര്‍ച്ചക്ക് ശ്രമം നടന്നതായി പരാതി. റിട്ട. പൊതുമരാമത്ത് എഞ്ചിനീയര്‍ രവീന്ദ്രന്‍, രേഷ്മ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം

ഇവര്‍ കുടുംബസമേതം വീട് പൂട്ടി പുറത്ത് പോയതായിരുന്നു. രണ്ട് വീടുകളുടെയും വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. എന്നാല്‍ മോഷ്ടാക്കള്‍ക്ക് ഇരു വീടുകളില്‍ നിന്നും ഒന്നും കിട്ടിയില്ല. മോഷ്ടാക്കള്‍ ഇറങ്ങിയ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it