നീലേശ്വരത്ത് അസം സ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാനില്ലായിരുന്നു

കാഞ്ഞങ്ങാട്: കാണാതായ അസം സ്വദേശിയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോത്ത് പള്ളിക്ക് സമീപം ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന ലംബേപുര ലോഹിര്‍ ഗോല്‍പ്പാറയിലെ ഗൗംബവര്‍ ബസുമതാരി (27) യുടെ മൃതദേഹമാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് സംഭവം. തിങ്കളാഴ്ച രാത്രി ക്വാര്‍ട്ടേഴ് സിലെ മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കിണറില്‍ കണ്ടെത്തുന്നത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it