കാണാതായ കൊട്ടോടി സ്വദേശിയായ യുവാവ് മരിച്ച നിലയില്‍
കൊട്ടോടി ഗ്രാഡിപ്പള്ളയിലെ രാജുവിന്റെ മകന്‍ പ്രദീപ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടോടി ഗ്രാഡിപ്പള്ളയിലെ രാജുവിന്റെ മകന്‍ പ്രദീപ്(35) ആണ് മരിച്ചത്. പ്രദീപിനെ കഴിഞ്ഞ ദിവസം ഉച്ചമുതല്‍ കാണാനില്ലായിരുന്നു. വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് വീട്ടുപറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story