കാണാതായ ബൈക്ക് ആക്രിക്കടയില്‍ കണ്ടെത്തി; പ്രതി അറസ്റ്റില്‍
തൃക്കരിപൂര്‍ പേക്കടത്തെ ഇസ്മയില്‍ സീതിരകത്തെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രിഡ് ജിന് താഴെ നിന്നും കാണാതായ ബൈക്ക് ആക്രി കടയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തൃക്കരിപൂര്‍ പേക്കടത്തെ ഇസ്മയില്‍ സീതിരകത്തിനെ(39) ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.
മാട്ടൂല്‍ സ്വദേശി പിഎം. മുഫീദ് മുസ്തഫയുടെ ഫാഷന്‍ പ്രോ ബൈക്കാണ് നിര്‍ത്തിയിട്ട സ്ഥലത്തുനിന്നും കവര്‍ന്നത്. ഈമാസം ആറിനാണ് സംഭവം. ഇതുസംബന്ധിച്ച് മുസ്തഫ ചന്തേര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ആയിറ്റിയിലെ ആക്രി കടയില്‍ നിന്നും ബൈക്ക് കണ്ടെത്തിയത്.
Next Story