അജാനൂര്‍ കടപ്പുറത്തെ വീട്ടില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസ്: ഒളിവില്‍ പോയ പ്രതി ഗോവയില്‍ പിടിയില്‍

അജാനൂര്‍ കടപ്പുറം പാലായിലെ നൗഷാദിനെയാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ വീട്ടില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒളിവില്‍ പോയ പ്രതി ഗോവയില്‍ പൊലീസ് പിടിയിലായി. അജാനൂര്‍ കടപ്പുറം പാലായിലെ നൗഷാദിനെ (30)യാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 25നാണ് നൗഷാദിന്റെ വീട്ടില്‍ നിന്ന് 1.790 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയത്. അന്ന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. നൗഷാദ് ഗോവയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അങ്ങോട്ട് പോയി പ്രതിയെ പിടികൂടിയത്.

Related Articles
Next Story
Share it